ലോക വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് കനാൽ ബേസ് കോളനിയിൽ വിദ്യാഭ്യാസ സർവ്വേ നടത്തി

ഇരിങ്ങാലക്കുട : ലോക വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ എൻ എസ് എസ് യൂണിറ്റിന്‍റെ ദത്തു ഗ്രാമമായ നഗരസഭ 21-ാം വാർഡിലെ കനാൽ ബേസ് കോളനിയിൽ വിദ്യാഭ്യാസ സർവ്വേ നടത്തി. വാർഡ് കൗൺസിലർ മിനി സണ്ണി സർവ്വേ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഇൻ ചാർജ് സോണി വി ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, ഇന്ദുകല രാമനാഥ് എന്നിവർ പങ്കെടുത്തു. വളണ്ടിയർ ലീഡർമാരായ മരിയ ബോബൻ, ആരാധന കെ നന്ദ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിൽ അൻപതോളം കുടുംബങ്ങൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top