പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരള, ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ പൊതു വിദ്യായാലങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളും ബി.ആർ.സി അധ്യാപകരും രക്ഷിതാക്കളുമാനണ് യാത്രയിൽ പങ്കെടുത്തത്.

എറണാകുളം ജില്ല യിലെ വിവിധ സ്ഥാപനങ്ങൾ ആണ് കുട്ടികളെ പരിചയപെടുത്തുന്നത്. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ തുടങ്ങിയ പഠനയാത്ര പുതുക്കാട് എം.എൽ.എ കെ.കെ രാമചന്ദ്രൻ മാസ്റ്റർ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഇരിങ്ങാലക്കുട ബി.ആർ.സി ബി.പി.സി സിന്ധു വി.ബി സ്പെഷ്യൽ എഡ്യൂക്കേറ്റർ സുജാത എന്നിവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top