ശാന്തിനികേതനിൽ ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ കിൻറർഗാർട്ടൻ ശിശുദിനം ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , എസ്.എം.സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ എന്നിവരുടെ കൂടെ കുട്ടികളും ചേർന്ന് നിർവഹിച്ചു.

സ്കൂൾ മാനേജർ പ്രൊഫ. എം.എസ്. ഡോ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ശിശു ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കൺവീനർമാരായ കെ.ജി ഹെഡ്മിസ്ട്രസ് ഗീത നായർ, എം.ശശികല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top