മേജർ റെക്ടർ ഫാ. സ്റ്റഫാനിയോ മാർട്ടോഗ്ലിയോർക്കിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളുകളിൽ വരവേൽപ്പ്

മേജർ റെക്ടർ ഫാ. സ്റ്റഫാനിയോ മാർട്ടോഗ്ലിയോർക്കിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളുകളിൽ ഹൃദ്യമായ വരവേൽപ്പ് നൽകി, ചടങ്ങിൽ അദ്ദേഹം ഡോൺ ബോസ്കോ സ്കൂളിന്‍റെ ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : മേജർ റെക്ടർ ഫാ. സ്റ്റഫാനിയോ മാർട്ടോഗ്ലിയോർക്കിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളുകളിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. സ്കൂൾ റെക്ടർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പ്രൊവിൻഷ്യൽ ഫാ. ജോസ് തോമസ് കോയിക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേജർ റെക്ടർ ഫാദർ സ്റ്റഫാനിയോ മാർട്ടോഗ്ലിയോർക്കിന് ഡോൺ ബോസ്കോ സ്കൂളിന്‍റെ ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

വൈസ് പ്രൊവിൻഷ്യൽ ഫാ. ഷാബിൻ കാളഞ്ചേരി, ഫാ. ജോയ് നെടുംപറമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ ഫാ. സന്തോഷ് മാണിക്കൊമ്പിൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോയ്സൺ മുളവരിക്കൽ, ഫാ. ജോസിൻ, എൽപി ഹെഡ്മിസ്ട്രസ് സിസ്റ്റർ ഓമന, സ്കൂൾ പി.ടി.എ പ്രസിഡണ്ട് മാരായ സെബി മാളിയേക്കൽ, ശിവപ്രസാദ് ശ്രീധരൻ, സജിത്ത് എംബി, ഡോൺ ബോസ്കോ അലുമിനി പ്രസിഡന്റ് സിബി പോൾ, സലേഷ്യൻ ഓപ്പറേറ്റട്ടൊഴ്സ് പ്രസിഡന്റ് പോളി ആലങ്ങാഡൻ, കാറ്റഗീസം ഹെഡ്മാസ്റ്റർ ജോൺസൺ കോമ്പാറക്കാരൻ, എഡിഎംപി പ്രസിഡന്റ് ലൂസി അലക്സ്, യൂത്ത് സെന്റർ പ്രസിഡന്റ് അനുരാഗ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു

ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർഥിനികളുടെ നൃത്തനൃത്യങ്ങൾ ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top