മുരിയാട് പഞ്ചായത്ത്‌ കേരളോത്സവത്തിന് തുടക്കമായി, മത്സരങ്ങൾ 22 വരെ

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം നവംബർ 12 മുതൽ 22 വരെ വിവിധ വേദികളിൽ വച്ച് അരങ്ങേറും.
19 ന് ക്രിക്കറ്റ്‌ മത്സരവും 17 ന് ഷട്ടിൽ മത്സരവും 20 ന് അത്‌ലറ്റിക് , കലാമത്സരങ്ങളും അരങ്ങേറും. 21ന് വോളി ബോൾ, കബടി, ആർച്ചറി മത്സരങ്ങളും 22 ന് വടം വലി മത്സരത്തോടെ കേരളോത്സവത്തിനു സമാപനം കുറിക്കും

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം നവംബർ 12 മുതൽ 22 വരെ വിവിധ വേദികളിൽ വച്ച് അരങ്ങേറും. കേരളോത്സവത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള ക്രോസ്സ് കൺട്രി മത്സരത്തിന് വേഴകാട്ടുകരയിൽ മുരിയാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി ഫ്ലാഗ് ഓഫ്‌ ചെയ്തു. ഉദ്‌ഘാടന യോഗത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സരിത സുരേഷ് അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രതി ഗോപി, കെ യു വിജയൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിനോദ് വിബിൻ, പഞ്ചായത്ത്‌ അംഗങ്ങളായ സുനിൽകുമാർ എ.എസ്.സേവ്യർ ആളൂക്കാരൻ, ശ്രീജിത്ത്‌ പട്ടത്ത്, നിത അർജുനൻ, മണി സജയൻ, നികിത അനൂപ്, റോസ്മി ജയേഷ്, മനീഷ മനീഷ്, നിജി വത്സൻ തുടങ്ങിയവർ പങ്കെടുത്തു.

സ്ത്രീ – പുരുഷ വിഭാഗങ്ങളിലായി ക്രോസ്സ് കൺട്രി മത്സരം സംഘടിപ്പിച്ചു. 12,13 തിയതികളിലായി വലിയപറമ്പ് ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ മത്സരത്തിൽ 25ൽ പരം ടീമുകൾ പങ്കെടുക്കും.13 ന് നീന്തൽ മത്സരവും 19 ന് ക്രിക്കറ്റ്‌ മത്സരവും 17 ന് ഷട്ടിൽ മത്സരവും 20 ന് അത്‌ലറ്റിക് , കലാമത്സരങ്ങളും അരങ്ങേറും. 21 ന് വോളി ബോൾ, കബടി, ആർച്ചറി മത്സരങ്ങളും 22 ന് വടം വലി മത്സരത്തോടെ കേരളോത്സവത്തിനു സമാപനം കുറിക്കും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top