നെഹ്‌റു ജന്മദിനാഘോഷങ്ങൾ രാജീവ്‌ ഗാന്ധി മന്ദിരത്തിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജവഹർലാൽ നെഹ്റുവിന്‍റെ 133-ാമത് ജന്മദിനാഘോഷങ്ങൾ ഇരിങ്ങാലക്കുട രാജീവ്‌ ഗാന്ധി മന്ദിരത്തിൽ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി.വി ചാർളിയുടെ നേതൃത്വത്തില്‍ പ്രവർത്തകരും നേതാക്കളും പുഷ്‌പാർച്ചന നടത്തി. തുടർന്ന് അദ്ദേഹം നെഹ്‌റു അനുസ്മരണ പ്രഭാഷണം നടത്തി.

തങ്കപ്പൻ പാറയിൽ, ജോസഫ് ചാക്കോ, എ സി സുരേഷ്, വിജയൻ ഇളയേടത്ത്, കെ.എം ധർമ്മരാജൻ, ജെയ്സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, എം.എസ് ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top