ഇരിങ്ങാലക്കുടയിൽ നവംബർ 16,17,18 തീയതികളിൽ കഥാപ്രസംഗം മഹോത്സവം

കേരള സംഗീത നാടക അക്കാദമിയുടെയും തൃശ്ശൂർ ജില്ലാ കലാസാംസ്കാരിക പ്രവർത്തന സഹകരണ സംഘത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നവംബർ 16 17 18 തീയതികളിൽ കഥാപ്രസംഗം മഹോത്സവം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പതിനാറാം തിയതി ബുധനാഴ്ച വൈകിട്ട് 7 മണിക്ക് തൊടിയൂർ വസന്തകുമാരി കഥ മോണ്ടി ക്രിസ്റ്റോ, 17 വ്യാഴാഴ്ച ആറു മണിക്ക് റാണി മോനച്ചൻ, കഥ ദേശ സ്‌നേഹി. ഏഴുമണിക്ക് അഭിനന്ദ പി അരവിന്ദ് കഥ സത്യമേവ ജയതേ. സമാപനദിവസം 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇന്ദു ജെ എസ് കഥ ഗാന്ധരി, വൈകിട്ട് ഏഴുമണിക്ക് ഞക്കാട് ശശി, കഥ റോമിയോ ആൻഡ് ജൂലിയറ്റ്.

സമാപനദിവസം കഥാപ്രസംഗ സ്മരണകൾ എന്ന ഒരു പ്രത്യേക പരിപാടി കൂടെ ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകരായ കലാസാംസ്കാരിക പ്രവർത്തക സംഘം പ്രസിഡന്റ് പി തങ്കപ്പൻ മാസ്റ്റർ, സെക്രട്ടറി കെ ഹരി എന്നിവർ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top