ഇരിങ്ങാലക്കുടക്കാരായ നാല്പത് എഴുത്തുകാരുടെ രചനകളുമായി സംഗമസാഹിതി

ഇരിങ്ങാലക്കുടക്കാരായ നാല്പത് എഴുത്തുകാരുടെ രചനകളുമായി സംഗമസാഹിതി പ്രസിദ്ധീകരിച്ച ” എനിക്കുമുണ്ടൊരു കഥ പറയാൻ” എന്ന കഥാസമാഹാരത്തിന്‍റെ പ്രകാശനം നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാരായ നാല്പത് എഴുത്തുകാരുടെ രചനകളുമായി സംഗമസാഹിതി പ്രസിദ്ധീകരിച്ച ” എനിക്കുമുണ്ടൊരു കഥ പറയാൻ” എന്ന കഥാസമാഹാരത്തിന്‍റെ പ്രകാശനം നടന്നു. ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ്ങ് റൂം & ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് നഗരസഭാധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ എം പി സുരേന്ദ്രൻ പുസ്തക പ്രകാശനം നിർവഹിച്ചു.

പി.കെ ഭരതൻ മാസ്റ്റർ പുസ്തകം സ്വീകരിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ പുസ്തകം പരിചയപ്പെടുത്തി. സംഗസാഹിതി പ്രസിഡണ്ട് രാജേഷ് തെക്കിനിയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലകൃഷ്ണൻ അഞ്ചത്ത്, ഖാദർ പട്ടേപ്പാടം, ലൈബ്രറി സെക്രട്ടറി ആശ പി സി, സനോജ് രാഘവൻ, രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ സംസാരിച്ചു.

ചടങ്ങിനു മുൻപ് ഇരിങ്ങാലക്കുട സാംസ്‌കാരിക പ്രവർത്തകനും പത്രപ്രവർത്തകനുമായ ഹരി ഇരിങ്ങാലക്കുടയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംഗമസാഹിതി സെക്രട്ടറി അരുൺ ഗാന്ധിഗ്രാം സ്വാഗതവും ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ കിഴുത്താനി നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top