ത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവര്‍ ദുഃഖവെള്ളി ആചരിച്ചു

എടത്തിരുത്തി : യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ സ്മരണ പുതുക്കി ക്രൈസ്‌തവര്‍ ദുഃഖവെള്ളി ആചരിച്ചു. എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോനാ ദേവാലയത്തിൽ ദുഖവെള്ളിയാഴ്ച തിരുകർമ്മങ്ങൾക്ക് വികാരി റവ.ഫാ. ഡോ. വർഗീസ് അരിക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ ഫാ ചാക്കോ കാട്ടുപറമ്പിൽ സഹകാർമികനായി.

വൈകിട്ട് നടന്ന പരിഹാരപ്രദക്ഷിണം എടത്തിരുത്തി, മണ്ണുക്കാട് , കാട്ടൂർ എന്നീ ദേവാലയങ്ങളിൽ നിന്നും ആരംഭിച്ച് കാട്ടൂർ പോംപെ സെന്റ് മേരീസ്‌സ്കൂളിൽ സമാപിച്ചു. ഇരിങ്ങാലക്കുട സോഷ്യൽ ആക്ഷൻ ഫോറം ഡയറക്ടർ റവ ഫാ വർഗീസ് കോന്തുരുത്തി പീഢാനുഭവസന്ദശം നൽകി. എടത്തിരുത്തി ഫോറോന വികാരി റവ ഫാ ഡോ വർഗീസ് അരിക്കാട്ട് , മണ്ണുക്കാട് പള്ളി വികാരി റവ ഫാ റിൻ്റോ പയ്യപ്പിള്ളി , കാട്ടൂർ പള്ളി വികാരി റവ ഫാ തോമസ് കൂട്ടാല , എടത്തിരുത്തി അസിസ്റ്റന്റ് വികാരി റവ ഫാ ചാക്കോ കാട്ടുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top