ശ്രീകാന്ത് കൊലക്കേസ് : 1-ാം പ്രതി സച്ചിന് ജീവപര്യന്തം കഠിനതടവിനും 3,00,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കൊടകര മേല്‍പ്പാലത്തിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസ്സില്‍ 1-ാം പ്രതി ത്യശ്ശൂര്‍ കിഴക്കെക്കോട്ട വില്ലേജ് ലൂര്‍ദ്ദ്പുരം ദേശത്ത് കുരിശിങ്കല്‍ വീട്ടില്‍ സച്ചിന്‍ (29) നെ കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും 3,00,000/ രൂപ പിഴഈടാക്കാനും, പിഴയില്‍ നിന്ന് 2,50,000/- രൂപയും , ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോരിറ്റിയോട് 5,00,000/- രൂപയും മരണപ്പെട്ട വ്യക്തിയുടെ മാതാവിന് നഷ്ടപരിഹാരമായി നല്‍കുവാന്‍ കോടതി ശിക്ഷ വിധിച്ചു.

2014 ജൂലൈ 20 നാണ കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം രാത്രി 10.30 മണിയോട് കൂടി സുഹ്യത്ത് ഒന്നിച്ച് കൊടകര മേല്‍പ്പാലത്തിനു കിഴക്ക് വശം തട്ടുകടയില്‍ മരണപ്പെട്ട നെല്ലായി വില്ലേജ് ആലത്തൂര്‍ ദേശത്ത് മുക്കല്‍
വീട്ടില്‍ പരമേശ്വരന്‍ മകന്‍ ശ്രീകാന്ത് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ 1-ാം പ്രതിയും സുഹ്യത്തുകളുമായി വഴക്കുണ്ടാകുകയും ആയതിനിടയില്‍ 1-ാം .പ്രതി കൈവശം കരുതിയിരുന്ന കത്തി കൊണ്ട് മരണപ്പെട്ട ശ്രീകാന്തിനെ കുത്തുകയായിരുന്നു.

കുത്തേറ്റ ശ്രീകാന്തിനെയും പുറകിലിരുത്തി ആശുപത്രിയിലേക്ക് പോകും വഴി കൊടകര കെ എസ ഈ ബി ഓഫീസിന് സമീപം വെച്ച് കുഴഞ്ഞ് വീഴുകയും ആശുപത്രിയിലേക്ക് എത്തുമ്പോള്‍ മരണപ്പെടുകയുമാണ് ഉായത്. കൊലപാതകമുള്‍പ്പെടെ നിരവധി കേസ്സുകളില്‍ പ്രതിയായ സച്ചിന്‍ എന്നവരെ അതിവിദഗ ്ദമായാണ് സംഭവത്തിന് ശേഷം പോാലീസ് അറസ്റ്റ് ചെയ്തത്. കൊടകര സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ കെ ഷണ്മുഖന്‍ രജിസ്റ്റര്‍ ചെയ്യുകയും
ഇന്‍സ്‌പെക്ടര്‍മാരയ കെ സുമേഷ ്, സുന്ദരന്‍ സി എന്നിവര്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 26 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടു്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍ , യാക്കൂബ് സുല്‍ഫിക്കര്‍ എന്നിവര്‍ ഹാജരായി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top