ഹർത്താലിനിടെ ബൈക്ക് യാത്രികനെ ആക്രമിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ട് പ്രതിയെ ശിക്ഷിച്ചു

ഹർത്താലിന് ബൈക്ക് യാത്രികനെ ആക്രമിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ട് പൊറത്തിശ്ശേരി വല്ലത്ത്പറമ്പിൽ അബി (25) യെ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് ഫസീല ടി.ബി ഒരു വർഷം തടവിനും 5000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട : 2019 ജനുവരി മൂന്നിന് അയ്യപ്പ സേവ കർമ്മസമിതിയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഹർത്താലുടനുബന്ധിച്ച് കരുവന്നൂർ പുത്തൻതോട് സമീപം ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തിനിടെ ഭാര്യയും ഒന്നിച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്ന പൊറത്തശ്ശേരി കുന്നത്ത് വീട്ടിൽ വാസുദേവൻനെ മൂക്കിൽ ഇടിച്ചു പരിക്കേൽപ്പിച്ച് കേസിൽ ആണ് കോടതി വിധി പറഞ്ഞത്. വാസുദേവൻ സിപിഐ(എം) പ്രവർത്തകനാണ്.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും ജോലി കഴിഞ്ഞ് ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് ഇടയാണ് ആക്രമണം നടന്നത്. ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്ടർ സിബി ബിബിൻ ആണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും കേസിൽ എട്ട് സാക്ഷികളെ വിസ്തരിക്കുകയും എട്ട് രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പോസിറ്റീവ് ജോബി, അഡ്വക്കേറ്റ് മാരായ ജിഷ ജോബി, എബിൻ ഗോപുരൻ, യാക്കോബ് സുൽഫിക്കർ എന്നിവർ ഹാജരായി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top