ജ്യോതിഷവും തന്ത്രശാസ്ത്രവും അന്ധവിശ്വാസമല്ലന്നും ജീവിതത്തിന്‍റെ ആഴമേറിയ ദര്ശനമാണെന്നും വൈദികവിചാര സദസ്സ്

ജ്യോതിഷവും തന്ത്രശാസ്ത്രവും അന്ധവിശ്വാസമല്ലന്നും ജീവിതത്തിന്റെ ആഴമേറിയ ദർശനങ്ങളാണ് അത് മുന്നോട്ടുവയ്ക്കുന്നതെന്നും ഇരിങ്ങാലക്കുട വേദാംഗ ജ്യോതിഷ പരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദികവിചാര സദസ്സ് അഭിപ്രായപ്പെട്ടു

ഇരിങ്ങാലക്കുട : ജ്യോതിഷവും തന്ത്രശാസ്ത്രവും അന്ധവിശ്വാസമല്ലന്നും ജീവിതത്തിന്‍റെ ആഴമേറിയ ദർശനങ്ങളാണ് അത് മുന്നോട്ടുവയ്ക്കുന്നതെന്നും വൈദികവിചാര സദസ്സ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട വേദാംഗ ജ്യോതിഷ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് വൈദിക സെമിനാർ നടന്നത്. വിദേശ സർവകലാശാലകൾ പോലും ഗവേഷണ ബുദ്ധിയോടെ സമീപിക്കുന്ന ശാസ്ത്രങ്ങളാണ് ഭാരതത്തിന്റെ അമൂല്യങ്ങളായിട്ടുള്ള ദർശനങ്ങൾ. അതിൽ തന്ത്രശാസ്ത്രവും ജ്യോതിഷവും ഇന്ന് പല സർവ്വകലാശാലകളും പാഠ്യ വിഷയമാക്കിയിട്ടുണ്ടെന്നും വൈദിക സദസ്സ് ചൂണ്ടിക്കാട്ടി.

ഓരോ ഗ്രാമങ്ങളിലും വൈദികവിചാര സദസ്സ് സംഘടിപ്പിക്കുവാൻ സമ്മേളനം ആഹ്വാനം ചെയ്തു. അന്ധവിശ്വാസ ബില്ല് ഓരോരുത്തർക്കും ആത്മ പരിശോധനയ്ക്ക് അവസരം നൽകുന്നുവെന്നും അതൊരു പ്രചോദനമായി കാണുവാനും സദസ്സിൽ വിചാരം ചെയ്തു. തേശ്ശേരി ട്രസ്റ്റ്‌ ചെയർമാൻ ഡോ.രവീന്ദ്രൻ കളരിക്കൽ അധ്യക്ഷത വഹിച്ചു.

കേരള സനാതന പുരോഹിത സമാജം ട്രസ്റ്റി പ്രകാശൻമാസ്റ്റർ കണ്ണൂർ വൈദിക വിചാരസദസ്സ് ഉത്ഘാടനം ചെയ്തു. വേദാംഗ ജ്യോതിഷ പരിഷത്ത് പ്രസിഡണ്ട് ആചാര്യ സേതുമാധവ്ജി, കെ.കെ. സുരേഷ് തന്ത്രികൾ എന്നിവർ അന്ധവിശ്വാസ ബില്ലും വൈദിക സമൂഹവും എന്ന വിഷയമവതരിപ്പിച്ചു.

മുളങ്ങിൽ ദാസ്‌ സംവാദവാലോകനം നടത്തി. കാലടി സംസ്കൃത സർവകലാശാല റിട്ട. രജിസ്ട്രാർ സൗദാമിനി രവീന്ദ്രൻ, ക്ഷേത്രസമന്വയ സമിതി സംസ്ഥാന ഭാരവാഹിയും മുരുകസേന സംസ്ഥാന പ്രസിഡണ്ടുമായ രാജേഷ്മേനോൻ , രവീന്ദ്രൻ എടക്കുളം, സുഗതൻ കല്ലിങ്ങപ്പുറം, കെ.എസ്. സുധീശാന്തികൾ സുരേന്ദ്രനാഥ് അവിട്ടത്തൂർ, കരുണൻ പടിയൂർ എന്നിവർ സംസാരിച്ചു. വൈദിക താന്ത്രിക ജ്യോതിഷ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top