റേഷൻ കടകൾ വഴി നവംബർ മാസം വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവും വിലയും

അറിയിപ്പ് : തൃശൂർ ജില്ലയിലെ റേഷൻ കടകൾ വഴി നവംബർ മാസം വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവും വിലയും. അന്ത്യോദയ അന്നയോജന കാർഡുകൾക്ക് (AAY Card) കാർഡ് ഒന്നിന് 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായും പായ്ക്കറ്റ് ആട്ട 6 രൂപയ്ക്കും, ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും.

മുൻഗണനാ വിഭാഗം കാർഡുകൾക്ക് (PHH Card) ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും കിലോയ്ക്ക് 2 രൂപ നിരക്കിൽ ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും 2 കിലോ കുറച്ച് പകരം 2 പായ്ക്കറ്റ് ആട്ട 8/- രൂപ നിരക്കിലും ലഭിക്കും). പിഎംജികെവൈ പദ്ധതി പ്രകാരം ഓരോ അംഗത്തിനും 5 കിലോ വീതം അരി സൗജന്യമായും ഈ രണ്ട് വിഭാഗം കാർഡുകൾക്കും ലഭിക്കും.

പൊതുവിഭാഗം – സബ്സിഡി (NPS Card) – കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോക്ക് 4/- രൂപ നിരക്കിലും പൊതുവിഭാഗം (NPNS Card) – കാർഡിന് 8 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും ലഭിക്കും. കൂടാതെ അരി വില വർദ്ധനവ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുവിഭാഗം – സബ്സിഡി (NPS Card) കാർഡൊന്നിന് എട്ട് കിലോ അരി 10.90 രൂപ നിരക്കിലും പൊതുവിഭാഗം (NPNS Card) കാർഡൊന്നിന് 2 കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top