പോസ്റ്റ്മാൻമാർ വഴി സർവീസ് പെൻഷൻകാർക്ക് അവരുടെ വീട്ടുവാതിൽക്കൽ വച്ച് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകാൻ തപാൽ വകുപ്പ് ക്രമീകരണം

കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുകളിലെ സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പെൻഷൻകാർ പെൻഷൻ വകുപ്പ് ഓഫീസിലോ, പെൻഷൻ വിതരണ ഏജൻസിയിലോ പോകേണ്ടതില്ല. പെൻഷൻകാർക്ക് അവരുടെ ആധാർ, മൊബൈൽ നമ്പർ, പിപിഒ നമ്പർ, ബാങ്ക് പാസ്ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ അവരുടെ പ്രദേശത്തെ പോസ്റ്റ്മാന് നൽകി വിരലടയാളം രേഖപ്പെടുത്തി മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും

അറിവ് : ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB) കേരളത്തിലെ 5000 ൽ അധികം പോസ്റ്റ് ഓഫീസുകളിലൂടെയും സ്മാർട്ട്ഫോണുകളും ബയോമെട്രിക് ഉപകരണങ്ങളും നൽകിയിട്ടുള്ള 5000-ലധികം പോസ്റ്റ്മാൻമാർ വഴി സർവീസ് പെൻഷൻകാർക്ക് ലൈഫ് സര്ട്ടിഫിക്കറ്റ് ഡിജിറ്റലായി (വിരലടയാളം ഉപയോഗിച്ച്) വിതരണം ചെയ്യുന്നതിനുള്ള സൗകര്യം നൽകിവരുന്നു.

കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുകളിലെ സർവീസ് പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം. പെൻഷൻകാർക്ക് അവരുടെ വീട്ടുവാതിൽക്കൽ വച്ച് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. സർവീസ് ചാർജായി 70 രൂപ പോസ്റ്റ്മാന് നൽകണം.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പെൻഷൻകാർ പെൻഷൻ വകുപ്പ് ഓഫീസിലോ പെൻഷൻ വിതരണ ഏജൻസിയിലോ പോകേണ്ടതില്ല. പെൻഷൻകാർക്ക് അവരുടെ ആധാർ, മൊബൈൽ നമ്പർ, പിപിഒ നമ്പർ, ബാങ്ക് പാസ്ബുക്ക്,പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ അവരുടെ പ്രദേശത്തെ പോസ്റ്റ്മാന് നൽകി വിരലടയാളം രേഖപ്പെടുത്തി മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും. പോസ്റ്റ്മാനെ സമീപിക്കാൻ കഴിയാത്തവർക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.

http://ccc.cept.gov.in/covid/request.aspx അല്ലെങ്കിൽ postinfo ആപ്പ് വഴി നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. പോസ്റ്റ്മാന്റെ കൈവശം ഉള്ള മൊബൈലിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം കഴിഞ്ഞാൽ “വിജയിച്ചു ” എന്ന സന്ദേശത്തോടൊപ്പം ഒരു പ്രമാൻ ഐഡി ലഭിയ്ക്കും .

പ്രമാൻ ഐഡി വഴി https://jeevanpramaan.gov.in/ppouser/login എന്ന വെബ്സൈറ്റിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കേറ്റ് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top