ഖത്തർ വേൾഡ് കപ്പ് ആവേശം ഇരിങ്ങാലക്കുടയിൽ – ലയൺ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വലിയ സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരം, ബ്രോഷർ പ്രകാശനം നടന്നു

ഫിഫ ലോകകപ്പിന്‍റെ ആവേശം ഒട്ടും ചോരാതെ വലിയ സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരം ഇരിങ്ങാലക്കുട ലയൺ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭയും, ജനമൈത്രി പോലീസിന്‍റെയും സഹകരണത്തോടെ EUPHORIA 2022 എന്ന പേരിൽ അയ്യങ്കാവ് മൈതാനിയിൽ ഒരുക്കുന്നു

ഇരിങ്ങാലക്കുട : 32 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഈ വർഷത്തെ ഫിഫ ലോകകപ്പിന്‍റെ ആവേശം ഒട്ടും ചോരാതെ വലിയ സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരം ഇരിങ്ങാലക്കുട ലയൺ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭയും ജനമൈത്രി പോലീസിന്‍റെയും സഹകരണത്തോടെ EUPHORIA 2022 എന്ന പേരിൽ അയ്യങ്കാവ് മൈതാനിയിൽ ഒരുക്കുന്നു. ഈ പരിപാടിയിലൂടെ ഖത്തർ ഫിഫ വേൾഡ് കപ്പ് 2022 മത്സരങ്ങൾ തുടക്കം മുതൽ പ്രദർശിപ്പിക്കുന്നു.

ഇരിങ്ങാലക്കുടയെ വേൾഡ് കപ്പിന്‍റെ ലഹരിയിലേക്ക് നയിക്കുന്ന നിരവധി പരിപാടികളാണ് LIONS EUPHORIA 2022 യിലൂടെ അണിയിച്ചൊരുക്കുന്നത്. ഇതിനോടനുബന്ധിച്ച് നടന്ന ബ്രോഷർ പ്രകാശന ചടങ്ങിൽ സോണിയ ഗിരി മുനിസിപ്പൽ ചെയർപേഴ്സൺ പ്രകാശനം ചെയ്തു. റോയ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജോയ് പോൾ ടി.വി ചാർളി, ജയ്സൺ പാറേക്കാടൻ, ജനമൈത്രി പോലീസ് ഇൻസ്പെക്ടർ ജോർജ്, തോമാച്ചൻ വെള്ളനിക്കാരൻ കെ.എൻ സുഭാഷ് എന്നിവർ സംസാരിച്ചു. ജോൺ നിതിൻ തോമസ് മനോജ് ഐ ബൻ , ജോൺ തോമസ് കൂനൻ എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top