പി.ജയചന്ദ്രന് രാഘവൻ മാസ്റ്റർ പുരസ്കാര സമർപ്പണം നവംബർ 30 ന് ഇരിങ്ങാലക്കുടയിൽ- സ്വാഗതസംഘം രൂപീകരിച്ചു

ഈ വർഷത്തെ കെ. രാഘവൻ മാസ്റ്റർ പുരസ്കാരം പി.ജയചന്ദ്രന് നവംബർ 30 ന് ബുധനാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ ഒരുക്കുന്ന ചടങ്ങിൽ സമർപ്പിക്കും

ഇരിങ്ങാലക്കുട : പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ചേർന്ന കലാ സാംസ്കാരിക സാമൂഹിക സംഗീതരംഗത്തെ പ്രമുഖരുടെ യോഗം സ്വാഗതസംഘത്തിന് രൂപം നല്കി. ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ടും രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ സെക്രട്ടറിയുമായ ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു.

അഡ്വ.രാജേഷ് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ മാരാത്ത് പരിപാടികൾ വിശദീകരിച്ചു. സി. എസ്.മീനാക്ഷി, പ്രദീപ് മേനോൻ, പി.മണി, ടി.കെ.സുധീഷ്, വി.എസ്.വസന്തൻ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി മന്ത്രി ആർ. ബിന്ദു, വേണുജി, കെ. രാധാകൃഷ്ണൻ ,ടി.എൻ. പ്രതാപൻ എം.പി, കെ.വി.രാമനാഥൻ മാസ്റ്റർ , നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, പ്രദീപ് മേനോൻ ഇന്നസെൻ്റ്, സാവിത്രി ലക്ഷ്മണൻ, മീനാക്ഷി തമ്പാൻ, കലാനിലയം രാഘവൻ ആശാൻ, സദയം കൃഷ്ണൻകുട്ടി ആശാൻ, കെ. ശ്രീകുമാർ ,ടി.കെ.സുധീഷ്, പി.മണി, എം.പി.ജാക്സൺ (രക്ഷാധികാരികൾ).

അഡ്വ.രാജേഷ് തമ്പാൻ (ചെയർമാൻ), ടി.കെ.അനിയൻ – പ്രസിഡണ്ട് കഥകളി ക്ലബ്ബ്, മുരളി ഹരിതം – പ്രസിഡണ്ട് നാദോപാസന, കലാമണ്ഡലം ശിവദാസ് -പല്ലാവൂർ വാദ്യ ആസ്വാദക സംഘം, കലാമണ്ഡലം നാരായണൻ നമ്പ്യാർ – പ്രസിഡണ്ട് അമ്മന്നൂർ കൂടിയാട്ട ഗുരുകുലം, സതീഷ് വിമലൻ – സെക്രട്ടറി ഉണ്ണായിവാര്യർ സ്മാരക കലാനിലയം, സി.കെ. ഹസ്സൻകോയ (വൈ: ചെയർമാൻമാർ)

വി.എസ്.വസന്തൻ (ജനറൽ കൺവീനർ), രമേശൻ നമ്പീശൻ – സെക്രട്ടറി കഥകളി ക്ലബ്ബ്,പി.നന്ദകുമാർ -സെക്രട്ടറി നാദോപാസന, സൂരജ് നമ്പ്യാർ – വൈ.പ്രസിഡണ്ട് അമ്മന്നൂർ ഗുരുകുലം, മൂർക്കനാട് ദിനേശൻ – പല്ലാവൂർ സമിതി (കൺവീനർമാർ) വിവിധ സബ്ബ് കമ്മിറ്റി ചെയർമാൻമാർ കൺവീനർമാർ .

റിസ്പഷൻ കമ്മിറ്റി: കെ.കെ.കൃഷ്ണാനന്ദ ബാബു കെ.സി.ശിവരാമൻ ,ലൈറ്റ് – സൗണ്ട്: വി.പി.അജിത്കുമാർ. കെ.സി. മോഹൻലാൽ, സാമ്പത്തികം സ്പോൺസർഷിപ്പ്: കെ.ജി.അജയകുമാർ, അഡ്വ.പി.ജെ.ജോബി, ഫുഡ് -റിഫ്രഷ്മെന്റ്: റഷീദ് കാറളം, പ്രദീപ് നമ്പീശൻ, പബ്ലിസിറ്റി – സോഷ്യൽ മീഡിയ: എൻ കെ. ഉദയപ്രകാശ്, വർദ്ധൻ പുളിക്കൽ എന്നിവരെ തെരഞ്ഞെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top