കലോത്സവത്തിന്‍റെ ഒന്നാംദിവസം സ്കൂൾ തിരിച്ചുള്ള പോയിന്റ് നിലകൾ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച്,ഡി,പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 33-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്‍റെ ഒന്നാം ദിവസം 40 ഓളം ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ

ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്ഡിപി എസ് ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും (35 പോയിന്റ്), ഗവൺമെൻറ് മോഡൽ ബോയ്സ് ഇരിങ്ങാലക്കുട സ്കൂൾ രണ്ടാം സ്ഥാനത്തും (25 പോയിന്റ്).

ഹൈസ്കൂൾ വിഭാഗത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും (33 പോയിന്റ്), എച്ച്ഡിപി എസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും (25 പോയിന്റ്).

യുപി വിഭാഗത്തിൽ സെൻറ് സേവിയേഴ്സ് കാരാഞ്ചിറ ഒന്നാം സ്ഥാനത്തും, എസ് എൻ ജി എസ്എസ് യുപിഎസ് എടക്കുളം രണ്ടാം സ്ഥാനത്തും.

എൽ പി വിഭാഗത്തിൽ എസ് എൻ ബി എസ് എസ് എൽ പി സ്കൂൾ പുല്ലൂർ ഒന്നാം സ്ഥാനത്തും, സെൻറ് സേവിയേഴ്സ് സി യു പി സ്കൂൾ പുതുക്കാട് രണ്ടാം സ്ഥാനത്തും, നിൽക്കുന്നു.

സംസ്കൃത ഉത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളും ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് സ്കൂളും നാഷണൽ ഹയർ സെക്കൻഡറി സ്കൂളും എൽ എഫ് ഹൈസ്കൂളും ഒപ്പത്തിനൊപ്പം നിൽക്കുന്നു.

കൂടാതെ രചന മത്സരങ്ങളും നടന്നുകഴിഞ്ഞിട്ടുണ്ട് റിസൾട്ട് ആയിട്ടില്ല

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top