സ്വന്തമായി റേഷൻ കാർഡില്ലാത്ത അതി ദരിദ്രർക്ക് റേഷൻ കാർഡ് അവരവരുടെ വീടുകളിലെത്തി നഗരസഭ വിതരണം ചെയ്തു

സ്വന്തമായി റേഷൻ കാർഡില്ലാത്ത അതി ദരിദ്രർക്ക് അവകാശം അതിവേഗം പരിപാടിയുടെ ഭാഗമായി ലഭ്യമായ റേഷൻ കാർഡ് അവരവരുടെ വീടുകളിലെത്തി നഗരസഭാ ചെയർപേഴ്സണും കൗൺസിലർമാരും വിതരണം നടത്തി

ഇരിങ്ങാലക്കുട : നഗരസഭ അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് അവകാശം അതിവേഗം പരിപാടിയുടെ ഭാഗമായി സ്വന്തമായി റേഷൻ കാർഡില്ലാതിരുന്ന ഗുണഭോക്‌താക്കൾക്ക് നഗരസഭയുടെ പരിശ്രമം കൊണ്ട് ലഭ്യമായ പുതിയ റേഷൻ കാർഡുകൾ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരിയുടെ നേതൃത്വത്തിൽ വൈസ് ചെയർമാൻ ടി.വി. ചാർളി, സ്റ്റാന്റിംങ് കമ്മറ്റി ചെയർമാന്മാരായ സുജ സഞ്ജീവ് കുമാർ , ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ അവിനാശ്, മിനി സണ്ണി നെടുമ്പാക്കാരൻ, സിജു യോഹന്നാൻ , ആർച്ച, അൽഫോൻസ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അവരവരുടെ വീടുകളിലെത്തി വിതരണം ചെയ്തു.

വാർഡ് 7, 21, 22, 24 വാർഡുകളിലെ അതി ദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 4 ഗുണഭോക്താക്കൾക്കാണ് റേഷൻ കാർഡില്ലാതിരുന്നത്. ഇതു കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ആരോഗ്യമുള്ളവർക്ക് തൊഴിൽ കാർഡും ആധാർ കാർഡ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മെഡിക്കൽ സേവനം ആവശ്യമുള്ളവർക്ക് മെഡിക്കൽ ക്യാമ്പ് , വീടുകളിലെത്തി ആശാ വർക്കർമാരുടേയും മെഡിക്കൽ ഓഫീസർമാരുടേയും നേതൃത്വത്തിലുള്ള പരിശോധനയും നടന്നു. അവകാശം അതിവേഗം പരിപാടിയുമായി ബന്ധപ്പെട്ട സേവനം നൽകിയതിന്റെ പ്രഖ്യാപനമായിട്ടാണ് റേഷൻ കാർഡ് വിതരണം നടത്തിയിട്ടുള്ളത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top