പൂരക്കളി, ചവിട്ടുനാടകം, കോൽക്കളി, അറബനമുട്ട് – (എച്ച്.എസ്, എച്ച്.എസ്.എസ്) 33-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ഒന്നാം ദിവസം പ്രധാന വേദിയിൽ നിന്നും- തത്സമയം

പൂരക്കളി, ചവിട്ടുനാടകം, കോൽക്കളി, അറബനമുട്ട് 33-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ഒന്നാം ദിവസം പ്രധാന വേദിയിൽ നിന്നും- തത്സമയം

ചെണ്ടമേളം – (എച്ച്.എസ്, എച്ച്.എസ്.എസ്) 33-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ഒന്നാം ദിവസം എടതിരിഞ്ഞി എച്ച്,ഡി,പി സമാജം ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയിൽ നിന്നും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കഥാപ്രസംഗം – യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് 33-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ഒന്നാം ദിവസം, എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയിൽ നിന്നും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

33-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് എടതിരിഞ്ഞി എച്ച്,ഡി,പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭം – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

33മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എടതിരിഞ്ഞി എച്ച് ഡി പി എസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. നവംബർ 8,9,10,11 തിയതികളിലായി 4500 ഓളം കുട്ടികൾ മുന്നൂറോളം ഇനങ്ങളിൽ മാറ്റുരയ്ക്കുകയാണ്. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി കലോത്സവത്തിന് തിരി തെളിയിച്ച്‌ ഉദ്ഘാടനം നിർവഹിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. കൂടിയാട്ട ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ മുഖ്യാതിഥിയായി.

ഇരിങ്ങാലക്കുട ഡി ഇ ഒ ഇൻ ചാർജ് ജസ്റ്റിൻ തോമസ് കലോത്സവ സന്ദേശം നൽകി. സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്‌ഘോഷ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അശോകൻ, പടിയൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയശ്രീ ലാൽ, പടിയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിബിൻ ടി വി, പ്രിൻസിപ്പൽ ഫോറം കൺവീനർ ഡോ. എ വി രാജേഷ്, സ്കൂൾ പി ടി എ പ്രസിഡന്റ് സി എസ് സുധൻ, വെള്ളാങ്കല്ലൂർ ബി പി സി ഗോഡ്‌വിൻ റോഡ്രിഗസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത സി പി, എച്ച് എം ഫോറം കൺവീനർ റാണി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജനറൽ കൺവീനർ സ്കൂൾ പ്രിൻസിപ്പൽ കെ.എ. സീമ സ്വാഗതവും ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. നിഷ എം സി നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top