ലഹരി, അന്ധവിശ്വാസ മാഫിയകൾക്കെതിരെ വനിതാ പ്രതിഷേധ സദസ്സ്

ഇരിങ്ങാലക്കുട : കേരള മഹിളാസംഘം (എൻ എഫ് ഐ ഡബ്ലിയു ) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മാഫിയക്കും, അന്ധ വിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ വനിതാ പ്രതിഷേധ സദസ്സ് നടത്തി. മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ സെക്രട്ടറിയുമായ സ്വർണ്ണലത ടീച്ചർ സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട്‌ സിന്ധു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.

സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, അനിത രാധാകൃഷ്ണൻ, സ്വപ്ന നെജിൻ, അൽഫോൺസ തോമസ്, വി.കെ സരിത എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top