പൊതുവിപണി പരിശോധനയുടെ ഭാഗമായി ശനി, തിങ്കൾ ദിവസങ്ങളിലായി 43 സ്ഥാപനങ്ങളിൽ പരിശോധന നടത്തി

ഭക്ഷ്യ പൊതുവിതരണ – ലീഗൽ മെട്രോളജി – ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പൊതുവിപണി പരിശോധനയുടെ ഭാഗമായി ശനി, തിങ്കൾ ദിവസങ്ങളിലായി 43 സ്ഥാപനങ്ങളിൽ പരിശോധന നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ റേഷൻ കടകൾ, ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റ് പരിസരം, മാപ്രാണം സെന്റർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, പലചരക്ക്, പച്ചക്കറി, ബേക്കറി, സൂപ്പർ മാർക്കറ്റുകൾ എന്നിവടങ്ങളിൽ മുകുന്ദപുരം താലൂക്ക് സപ്ലെ ആഫീസർ ജോസഫ് ആന്റോയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ശനി, തിങ്കൾ ദിവസങ്ങളിലായി 43 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ലീഗൽ മെട്രോളജി ഇൻസ്പെക്ടർ സുജ, അസിസ്റ്റന്റ് ജോസ് , ഭക്ഷ്യ സുരക്ഷാ ഓഫീസർ രാജി , റേഷനിംഗ് ഇൻസ്പെക്ടർമാരായ സജീവ്, രാജേഷ്, സുനിൽ രാജ്, ലിജ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, പിഴ ഈടാക്കുകയും, ലൈസൻസുകൾ ബന്ധപ്പെട്ട ഓഫീസുകളിൽ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. പരിശോധന തുടരുമെന്ന് സപ്ലൈ ആഫീസർ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top