നാലു ദിവസം നീണ്ടുനിൽക്കുന്ന ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് ചൊവാഴ്ച എടതിരിഞ്ഞി എച്ച്,ഡി,പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭം

33-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 8,9,10,11 തീയതികളിലായി എടതിരിഞ്ഞി എച്ച്,ഡി,പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ.
9 സ്റ്റേജുകൾ, 271 മത്സരങ്ങൾ, 88 സ്കൂളുകൾ, 4500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു

എടതിരിഞ്ഞി : ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 8 9 10 11 തീയതികളിലായി എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെടുന്നു. 9 സ്റ്റേജുകളിൽ ആയി നടക്കുന്ന ഇരുന്നൂറിലധികം സ്റ്റേജ് ഇനങ്ങളും ഒമ്പതോളം ഹോളുകളിലായി നടക്കുന്ന 100 ലധികം എഴുത്ത് ,രചനാ മത്സരങ്ങളും ഉൾപ്പെടെ 341 ഇനങ്ങളാണ് കലോത്സവത്തിലുള്ളത്. ആകെ 341 ഇനങ്ങള്‍. 28 ഇനങ്ങളില്‍ ഒരാള്‍ മാത്രം, 42 ഇനങ്ങളിൽ മത്സരിക്കാൻ ആരുമില്ല. 271 മത്സരങ്ങൾ.

8ന് 1200 വിദ്യാർത്ഥികളും, 9 ന് 750 വിദ്യാർത്ഥികളും, 10ന് 1400 ഓളം വിദ്യാർത്ഥികളും, 11ന് 1200ഓളം വിദ്യാർത്ഥികളും അങ്ങനെ നാല് ദിവസം 88 സ്കൂളുകളിൽ നിന്ന് എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 4500ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. ഇതിൽ ജനറൽ വിഭാഗവും സംസ്കൃതം കലോത്സവവും അറബിക് കലോത്സവവും ഉൾപ്പെട്ടിരിക്കുന്നു.

എൽ പി വിഭാഗത്തിൽ ആയിരത്തോളം വിദ്യാർത്ഥികളും യു പി വിഭാഗത്തിൽ 1400 ഓളം വിദ്യാർത്ഥികളും ഹൈസ്കൂൾ വിഭാഗത്തിൽ 1200 ഓളം വിദ്യാർത്ഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ ആയിരത്തോളം വിദ്യാർത്ഥികളുമാണ് പങ്കെടുക്കുന്നത് മൊത്തം കലോത്സവത്തിൽ പങ്കെടുക്കുന്നവരിൽ 3200 ഓളം പെൺകുട്ടികളും 1300 ഓളം ആൺകുട്ടികളും ആണുള്ളത്.

എച്ച്ഡിപി സമാജം സ്കൂളിൽ തന്നെയാണ് 9 വേദികളും ക്രമീകരിച്ചിരിക്കുന്നത്. നാല് ദിവസമായി ഏതാണ്ട് 8000 പേർക്ക് ആഹാരം ക്രമീകരിക്കേണ്ടി വരും എന്ന് കണക്കാക്കുന്നു.

ലത സഹദേവൻ – സംഘാടകസമിതി ചെയർപേഴ്സൺ, ഭരതൻ കണ്ടേങ്കാട്ടിൽ സംഘാടകസമിതി വൈസ്ചെയര്‍മാന്‍, ഡോ നിഷ എം സി – എ ഇ ഒ ഇരിങ്ങാലക്കുട, സീമ കെ എ – ജനറൽ കണ്‍വീനർ, ഉല്ലാസ് പി ജി – വികസന സമിതി കൺവീനർ, അനൂപ് ടി ആര്‍ – പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ, ഡോ എസ് എന്‍ മഹേഷ് ബാബു പബ്ലിസിറ്റി കണ്‍വീനർ എന്നിവർ ഉൾപ്പെട്ട വിപുലമായ സമതി നാലു ദിവസമായി സംഘടിപ്പിക്കുന്ന കലോത്സവ ഒരുക്കങ്ങൾ വിലയിരുത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top