തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസ്സില്‍ 1-ാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി

കൊടകര മേല്‍പ്പാലത്തിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസ്സില്‍ 1-ാം പ്രതി ത്യശ്ശൂര്‍ കിഴക്കെക്കോട്ട ലൂര്‍ദ്ദ്പുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന്‍ (29) നെ കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് കണ്ടെത്തി

ഇരിങ്ങാലക്കുട : തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസ്സില്‍ 1-ാം പ്രതികുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2014 ജൂലൈ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം രാത്രി 10.30 മണിയോട് കൂടി സുഹ്യത്ത് ഒന്നിച്ച് കൊടകര മേല്‍പ്പാലത്തിനു കിഴക്ക് വശം തട്ടുകടയില്‍ മരണപ്പെട്ട നെല്ലായി ആലത്തൂര്‍ മുക്കല്‍ വീട്ടില്‍ പരമേശ്വരന്‍ മകന്‍ ശ്രീകാന്ത് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ 1-ാം പ്രതിയും സുഹ്യത്തുകളുമായി വഴക്കുാകുകയും ആയതിനിടയില്‍ 1-ാം പ്രതി കൈവശം കരുതിയിരുന്ന കത്തി കൊണ്ട് മരണപ്പെട്ട ശ്രീകാന്തിനെ കുത്തുകയായിരുന്നു.

കുത്തേറ്റ ശ്രീകാന്തിനെയും പുറകിലിരുത്തി ആശുപത്രിയിലേക്ക് പോകും വഴി കൊടകര കെ.എസ്.ഈ.ബി ഓഫീസിന് സമീപം വെച്ച് കുഴഞ്ഞ് വീഴുകയും ആശുപത്രിയിലേക്ക് എത്തുമ്പോള്‍ മരണപ്പെടുകയുമാണ് ഉണ്ടായത്.

കൊലപാതകമുള്‍പ്പെടെ നിരവധി കേസ്സുകളില്‍ പ്രതിയായ സച്ചിന്‍ എന്നവരെ അതിവിദഗ്ദമായാണ് സംഭവത്തിന് ശേഷം പോാലീസ് അറസ്റ്റ് ചെയ്തത്. കൊടകര സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ കെ ഷണ്മുഖന്‍ രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍മാരയ കെ സുമേഷ്, സുന്ദരന്‍ സി എന്നിവര്‍ അന്വേഷണം നടത്തി യൂസഫ് സി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 26 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടു്. കേസില്‍ പ്രോസിക്യൂഷനു വേി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍ , യാക്കൂബ് സുല്‍ഫിക്കര്‍ എന്നിവര്‍ ഹാജരായി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top