ജെ.സി.ഐ.ജില്ലാ ഷട്ടിൽ ടൂർണമെന്റിൽ ജെറോം അനീസ് ടീം ജേതാക്കൾ

ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുട തൃശ്ശൂർ ജില്ലാ തല ഷട്ടിൽ ടൂർണമെന്റിൽ ജെറോം അനീസ് ടീം വിജയികളായി, ശ്രീരാജ് അഭിഷേക് രാജ് റണ്ണറപ്പായി. വിജയികൾക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പോലിസ് ഓഫിസർ ശ്രീജിത്ത് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. കാത്തലിക്ക് സെന്റർ ഇൻഡോർ വുഡൻ കോർട്ടിൽ വച്ച് നടന്ന മൽസരത്തിൽ ജില്ലയിലെ പ്രമുഖരായ 40 ഓളം ടീമുകൾ പങ്കെടുത്തു.

വിജയികൾക്ക് 6001 രൂപ ക്യാഷ് അവാർഡും ട്രോഫിയും റണ്ണറപ്പിന് 4001 രൂപ ക്യാഷ് അവാർഡും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് 3001 രൂപയും, 2001 രൂപയും ട്രോഫികളും നൽകി.

ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്ര കാരൻ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ കാത്ത്ലിക് സെന്റർ അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺ പാല്ല്യേക്കര, പ്രോഗ്രാം ഡയറക്ടർ ഡയസ് ജോസഫ്, മുൻ പ്രസിഡന്റ് മണിലാൽ വി.ബി, പ്രോഗ്രാം വൈസ് പ്രസിഡന്റ് അജോ ജോൺ, ടെൽസൺ കോട്ടോളി, ടിനോ ജോസ്, സോണി സേവ്യർ, ലിഷോൺ ജോസ്, ലിയോ പോൾ, ഡോ. കിരൺ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top