
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നവംബർ 23, 24, 25 തിയ്യതികളിൽ നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു. ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ ചിത്രകാരനായ മോഹൻദാസിന് ലോഗോ കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.
ചാവക്കാട് ഇസ്ലാമിക് വി.എച്ച്.എസ് റിട്ടയേർഡ് ചിത്രകല അധ്യാപകൻ ഗോവിന്ദൻകുട്ടി മാസ്റ്ററാണ് ലോഗോ ഡിസൈൻ ചെയ്തത്. മത്സരത്തിന് 12 ലോഗോകൾ പരിഗണിച്ചതായി സംഘാടകർ അറിയിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda
Leave a comment