പൂമംഗലം ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തിരിതെളിഞ്ഞു

പൂമംഗലം ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തിരിതെളിഞ്ഞു. 7,12,13 തീയതികളിൽ പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ കലാ കായിക സാഹിത്യ മത്സരങ്ങൾ അരങ്ങേറും

പൂമംഗലം : ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 2022ന് തിരിതെളിഞ്ഞു. നവംബർ 5,6,7,12,13 തീയതികളിൽ പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ കലാ കായിക സാഹിത്യ മത്സരങ്ങൾ കേരളോത്സവം 2022 ൻ്റെ ഭാഗമായി അരങ്ങേറും. പൂമംഗലം ഗ്രാമപഞ്ചായത്ത് പാർക്കിൽ ക്രോസ്സ് കൺട്രി മത്സരം പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി ഫ്ളാഗ് ഓഫ് ചെയ്താണ് കേരളോത്സവത്തിന് തുടക്കം കുറിച്ചത്.

പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കവിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കത്രീന ജോർജ്ജ്, വാർഡ് മെമ്പർമാർമാരായ ജയരാജ് കെ.എൻ, സന്ധ്യ വിജയൻ, ലാലി വർഗ്ഗീസ്,പഞ്ചായത്ത് സെക്രട്ടറി ഷാബു.പി.വി, യൂത്ത് കോർഡിനേറ്റർ ശരത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top