കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്‍റെ രണ്ടാം വാർഷികാഘോഷവും ചരിത്രസെമിനാറും സമാപിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്‍റെ രണ്ടാം വാർഷികാഘോഷവും ചരിത്രസെമിനാറും സമാപിച്ചു. അശോകന്‍ ചരുവില്‍, ഡോ. രാജാഹരിപ്രസാദ്, രേണു രാമനാഥ് എന്നിവർ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ. സാവിത്രി ലക്‌ഷ്മണന്‍, ഡോ, കെ.പി. ജോർജ്ജ്, ഡോ. കേസരി മേനോന്‍ എന്നിവർ മോഡറേറ്റർമാരായിരുന്നു.

സമാപനസമ്മേളനം കേരളം കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാന്‍ യു. പ്രദീപ്മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ സി. ഡോ.എലൈസ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പി.കെ. ഭരതന്‍, ഡോ.കെ. രാജേന്ദ്രന്‍, ഭരതന്‍ കണ്ടേങ്കാട്ടില്‍, അഡ്വ. കെ.ജി. അജയ്കുമാർ, സി.എസ്. പ്രഫുല്ലചന്ദ്രന്‍, കെ.ജി. സുരേഷ്, കെ.ജെ.ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

ചരിത്ര സെമിനാറിനുശേഷം നടന്ന അഖിലകേരള കോളേജ് തല ചരിത്ര ക്വിസ് മത്സരം ശ്രീ.പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജ്, ചാലക്കുടി ഒന്നാം സമ്മാനം, കാലിക്കറ്റ് യൂണിവേഴ്സിറ്റി രണ്ടാം സമ്മാനം,, ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് മൂന്നാം സമ്മാനം.

ഒന്നാംസമ്മാനം പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപ പ്രൊഫ.ഇ.എച്ച്. ദേവി സ്പോണ്‍സർ ചെയ്തു. രണ്ടാം സമ്മാനം അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തി അഞ്ച് രൂപ പ്രൊഫ. സി ജെ.ശിവശങ്കരന്‍മാഷുടെ മകന്‍ സുനില്‍ സ്പോണ്‍സർ ചെയ്തു.മൂന്നാം സമ്മാനം മുവ്വായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന് രൂപ പ്രൊഫ. വി.കെ ലക്‌ഷ്മണന്‍ നായർ സ്പോണ്‍സർ ചെയ്തു. അശോകന്‍ ചരുവില്‍ സമ്മാനവിതരണം നടത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top