ഉപജില്ലാ കായികോത്സവം സമാപിച്ചു- സെൻറ് മേരീസ് എച്ച്.എസ് ചെങ്ങാലൂർ ഓവറോൾ ജേതാക്കൾ

സെൻറ് മേരീസ് എച്ച്.എസ് ചെങ്ങാലൂർ 264 പോയിൻ്റ് നേടി ഓവറോൾ ജേതാക്കളായി. സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ് പുതുക്കാട് 117 പോയിൻ്റ് നേടി രണ്ടാം സ്ഥാനത്തും, എൻ.എച്ച്.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട 112.5 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും നേടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന വന്ന ഉപജില്ല വിദ്യാഭ്യാസ ഉപജില്ലാ കായിക മേള സമാപിച്ചു. സെൻറ് മേരീസ് എച്ച്.എസ് ചെങ്ങാലൂർ 264 പോയിൻ്റ് നേടി ഓവറോൾ ജേതാക്കളായി. സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ് പുതുക്കാട് 117 പോയിൻ്റ് നേടി രണ്ടാം സ്ഥാനത്തും, എൻ.എച്ച്.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട 112.5 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും നേടി

സമാപന സമ്മേളനത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ: എം.സി നിഷ അധ്യക്ഷയായി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ: ജിഷ ജോബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു ഡി.ഇ.ഒ ജസ്റ്റിൻ തോമസ് സമ്മാനദാനം നടത്തി. ബി.പി.സി ഗോഡ് വിൻറോഡ്രിസ് ആശംസകൾ നേർന്നു ചടങ്ങിൽ ഡെറിക് പോൾ സ്വാഗതവും കൺവീനർ ബി. ബിജു നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top