“പച്ചക്കുട” ഇരിങ്ങാലക്കുട നിയോജകമണ്ഡലതല സമഗ്ര കാർഷിക വികസന പദ്ധതി – ഉദ്ഘാടന ചടങ്ങുകൾ തൽസമയം

“പച്ചക്കുട” ഇരിങ്ങാലക്കുട നിയോജകമണ്ഡലതല സമഗ്ര കാർഷിക വികസന പദ്ധതി –

മണ്ഡലത്തിന്റെ കാര്‍ഷിക മേഖലയില്‍ വികസനവും പുരോഗതിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘പച്ചക്കുട’. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍, കര്‍ഷക കൂട്ടായ്മകള്‍, വായനശാലകൾ, സഹകരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, യുവജന ക്ലബുകള്‍, സ്വയംസഹായ സംഘങ്ങള്‍, അയല്‍ക്കൂട്ടങ്ങൾ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇരിങ്ങാലക്കുടയുടെ ഭക്ഷ്യസ്വയം പര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.


കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നിര്‍വ്വഹിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പരിപാടിയിൽ അധ്യക്ഷയായിരിക്കും.

ഉദ്ഘാടന ചടങ്ങുകൾ നഗരസഭ ടൌൺ ഹാളിൽ നിന്ന് തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top