ജർമ്മൻ ചിത്രമായ ” ആൾ ക്വായിറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

സിനിമ : മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 2022 ലെ ജർമ്മൻ ചിത്രമായ ” ആൾ ക്വായിറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 4 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ യുദ്ധവീരൻമാരാകമെന്ന പ്രതീക്ഷയിൽ ജർമ്മൻ സൈന്യത്തിൽ ചേരുന്ന പതിനേഴുകാരനായ പോൾ ബോമറിന്റെയും സുഹ്യത്തുക്കളുടെയും തീക്ഷ്ണമായ അനുഭവങ്ങളാണ് 147 മിനിറ്റുള്ള ചിത്രം പറയുന്നത്. 2022 ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തിയ ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top