സംസ്കാരസാഹിതി ലേഖനമത്സരം

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്ക് പകരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്കാരസാഹിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ യുപി / ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഒരു ലേഖന മത്സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്ക് പകരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്കാരസാഹിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ യുപി / ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഒരു ലേഖന മത്സരം സംഘടിപ്പിക്കുന്നു.

ജവഹർലാൽ നെഹ്റുവിൻ്റെ ജീവിതവും സന്ദേശങ്ങളുമായി ബന്ധപ്പെട്ട വിഷയമായിരിക്കും മത്സരത്തിനുണ്ടായിരിക്കുക. നവംബർ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ 14, വൈകിട്ട് വിതരണം ചെയ്യും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൻ്റെ പേര്, പഠിക്കുന്ന ക്ലാസ് എന്നീ വിവരങ്ങൾ 9961525251 (കൺവീനർ) എന്ന നമ്പറിലേക്ക് നവംബർ 10ന് മുൻപായി വാട്ട്സാപ്പ് ചെയ്യേണ്ടതാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top