
ഇരിങ്ങാലക്കുട : ഓള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുട ചെറാക്കുളം ടൂറിസ്റ്റ് ഹോം കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. എ.കെ.ജി.സി.എ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി മനോജ് മേനോന് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് മുകുന്ദപുരം താലൂക്ക് പ്രസിഡണ്ട് എം.ഡി ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് സെക്രട്ടറി പി.എസ് ജയരാജന് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ഭാരവാഹികളെ മുതിര്‍ന്ന കരാറുകാരനും താലൂക്ക് ട്രഷററുമായ ഐ.കെ ടോമി ആദരിച്ചു. മുകുന്ദപുരം താലൂക്കിലെ 25 വര്‍ഷം പൂര്‍ത്തീകരിച്ച കരാറുകാരെയും, മികച്ച സാമൂഹ്യ പ്രവര്‍ത്തകരും എ.കെ.ജി.സി.എ മുന്‍ മുകുന്ദപുരം താലൂക്ക് ഭാരവാഹികളുമായ ജോണ്സണ് കോലങ്കണ്ണി, കെ.സി ഫ്രാന്‍സിസ് എന്നിവരെയും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി മനോജ് മേനോന് ആദരിച്ചു.
ജില്ലാ പ്രസിഡണ്ട് പാവു ജോസഫ്, സംസ്ഥാന ഉപദേശക സമിതി അംഗം ഓ.ജി ബാബു, ജില്ലാ കമ്മിറ്റി ജോ.സെക്രട്ടറി കെ.ഡി. ബിജു, യു.എന്‍. രാമചന്ദ്രന്, സി.വി. രാജേഷ്, താലൂക്ക് എക്സി.കമ്മിറ്റി അംഗം സി.ഡി ജോണി എന്നിവര്‍ സംസാരിച്ചു.
താലൂക്ക് ജോ.സെക്രട്ടറി പി.എസ്. ക്രിസ്തുദാസ് സ്വാഗതവും, താലൂക്ക് വൈസ് പ്രസിഡണ്ട് ഗോപികുമാര്‍ നന്ദിയും പറഞ്ഞു.
എ.കെ.ജി.സി.എ മുകുന്ദപുരം താലൂക്ക് ഭാരവാഹികളായി എം.ഡി ജെയ്സണ്‍ (പ്രസിഡണ്ട്), ബിജു ടോം(വൈസ് പ്രസിഡണ്ട്), പി.എസ്. ക്രിസ്തുദാസ് (സെക്രട്ടറി), സി.ഡി ജോണി (ജോ. സെക്രട്ടറി), ഐ.കെ ടോമി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda