മിന്നൽ സമരം ഒത്തുതീർപ്പായി, ബസ് ജീവനക്കാരെ ആക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു, കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിൽ ബസ്സുകൾ ഓടിത്തുടങ്ങി

മിന്നൽ സമരം ഒത്തുതീർപ്പായി, ബസ് ജീവനക്കാരെ ആക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു, കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിൽ ബസ്സുകൾ ഓടിത്തുടങ്ങി

ഇരിങ്ങാലക്കുട : മിന്നൽ സമരം ഒത്തുതീർപ്പായി, ബസ് ജീവനക്കാരെ ആക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു, കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിൽ ബസ്സുകൾ വൈകിട്ട് 5 മണി മുതൽ ഓടിത്തുടങ്ങി.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് യാത്രക്കാരെ ബുദ്ധിമുട്ടിച്ച് തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ മിന്നൽ ബസ് സമരം നടന്നത്. കഴിഞ്ഞ തവണയുണ്ടായ സംഭവത്തിനു സമാനമായിരുന്നു ഇതവണത്തേയുംസമരത്തിന്റെ തുടക്കം, സംസ്ഥാനപാതയിൽ പണികൾ പൂരോഗമിക്കുന്ന കരുപടന്ന പള്ളിക്ക് സമീപം എതിർ ദിശയിലൂടെ വന്ന ബൈക്ക് യാത്രികർ ബസ് തടഞ്ഞു നിർത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചതായി ബസ് ജീവനക്കാർ പറയുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം റൂട്ടിലെ പ്രൈവറ്റ് ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top