ഉപജില്ല കായികമേളക്കിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, 6 വിദ്യാർത്ഥികൾ പരിക്കേറ്റ് ചികിത്സയിൽ

സ്കൂൾ ടീമുകൾ തമ്മിലുള്ള മുൻ വൈരാഗ്യത്തെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ ഉപജില്ല കായികമേളക്കിടെ സംഘർഷം. 6 പേർക്ക് പരിക്ക്, ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിലെയും എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹൈസ്കൂളിലെയും വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്

ഇരിങ്ങാലക്കുട : സ്കൂൾ ടീമുകൾ തമ്മിലുള്ള മുൻ വൈരാഗ്യത്തെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ ഉപജില്ല കായികമേളക്കിടെ സംഘർഷം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കായികമേളക്കിടെ ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിലെയും എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹൈസ്കൂളിലെയും വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.

ഇരിങ്ങാലക്കുട ഉപജില്ല കായികമേള നടക്കുന്നതിനിടയിൽ എടതിരിഞ്ഞി സ്കൂളിലെ കുട്ടികൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തെത്തി എതിർ വിഭാഗം അകാരണമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിദ്യാർഥികൾ പറയുന്നത്. മർദ്ദനമേറ്റ എച്ച്.ഡി.പി സമാജം ഹൈസ്കൂളിലെ വിദ്യാർത്ഥികളായ അൽഗീഷ്, വിഷ്ണു, നിഷാദ്, നിഖിൽ, ആദിത്യൻ, സിനോജ് എന്നിവർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസ് ആശുപത്രിയിലെത്തി വിദ്യാർത്ഥികളുടെ പരാതിയിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻപ് ഇരിങ്ങാലക്കുട സബ് ജില്ല കായികമേള നടക്കുന്നതിടിടയിൽ ഫുട്ബോൾ മത്സരത്തിൽ ഈ ടീമുകൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻറെ തുടർച്ചയാണ് ഇപ്പോൾ നടന്ന സംഭവമെന്നു കരുതുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top