പ്രൊഫ: എം.കെ. ചന്ദ്രൻ മാസ്റ്ററുടെ രണ്ടാമത് അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ കലാ – സാഹിത്യ- സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന പ്രൊഫ. എം.കെ. ചന്ദ്രൻ മാസ്റ്ററുടെ രണ്ടാമത് അനുസ്മരണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സജീവ പ്രവർത്തകനും പരിഷത്ത് ബാലവേദി സംസ്ഥാന ചെയർമാനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗണിത അധ്യാപകനും ഇരിങ്ങാലക്കുടയിലെ കലാ – സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ. എം.കെ. ചന്ദ്രൻ മാസ്റ്ററുടെ രണ്ടാമത് അനുസ്മരണം ഇരിങ്ങാലക്കുട എസ് എസ് ഹാളിൽ സംഘടിപ്പിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി ജി ഗോപിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് ദീപ ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിന് മേഖലാ സെക്രട്ടറി ജെയ്മോൻ സണ്ണി സ്വാഗതം ആശംസിച്ചു.

തുടർന്ന് ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകൻ ഡോ. സോണി ജോൺ, പുരോഗമന കലാ സാഹിത്യസംഘം ഏരിയ സെക്രട്ടറി കെ. രാജേന്ദ്രൻ, ഇ.കെ.എൻ. പഠന ഗവേഷണ കേന്ദ്രം പ്രതിനിധി പി.എൻ. ലക്ഷ്മണൻ, ഡോ. കെ.എൻ. പിഷാരടി കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ, വി.എൻ . കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. യോഗത്തിന് റഷീദ് കാറളം നന്ദി രേഖപ്പെടുത്തി.

ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചാന്ദ്രഗണിത ക്വിസ്സിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ചടങ്ങിൽ മാഷിന്റെ കുടുംബാംഗങ്ങൾ, പരിഷത്ത് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങീ നിരവധി പേർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top