ഇരിങ്ങാലക്കുട പ്രദേശത്തുനിന്നും സസ്യശാസ്ത്ര പഠനത്തിന് ആവശ്യമായ ഇനം സസ്യങ്ങൾ കേരളത്തിന് പുറത്തുള്ള കോളേജുകളിലേക്ക് അയച്ചുകൊടുത്തു കൊണ്ട് സെന്റ് ജോസഫ്സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം കേരളപ്പിറവി ദിനാഘോഷം വ്യത്യസ്തമാക്കി

കേരള സംസ്ഥാനം രൂപം കൊണ്ടതിന്‍റെ 66 -ാം വാർഷികം ഇരിങ്ങാലക്കുട പ്രദേശത്തുനിന്നും സസ്യശാസ്ത്ര പഠനത്തിന് ആവശ്യമായ ഇനം സസ്യങ്ങൾ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ കോളേജിലേക്ക് അയച്ചുകൊടുത്തു കൊണ്ട് സെന്റ് ജോസഫ്സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം കേരളപ്പിറവി ദിനാഘോഷം വ്യത്യസ്തമാക്കി

ഇരിങ്ങാലക്കുട : കേരള സംസ്ഥാനം രൂപം കൊണ്ടതിന്‍റെ 66 -ാം വാർഷികം ഇരിങ്ങാലക്കുട പ്രദേശത്തുനിന്നും സസ്യശാസ്ത്ര പഠനത്തിന് ആവശ്യമായ ഇനം സസ്യങ്ങൾ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ കോളേജിലേക്ക് അയച്ചുകൊടുത്തു കൊണ്ട് സെന്റ് ജോസഫ്സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം കേരളപ്പിറവി ദിനാഘോഷം വ്യത്യസ്തമാക്കി.

കേരളത്തിലെ സസ്യവൈവിധ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തുവാനും അതുവഴി സാഹോദര്യവും ഐക്യവും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സസ്യ ശാസ്ത്ര പഠനത്തിന് ഉതകുന്ന ചെടികളായ സെല്ലാജിനെല്ല, റിക്സിയ, സൈക്കസ്, പന്നൽ ചെടികൾ എന്നിവയാണ് മറ്റു കോളേജുകളിലേക്ക് നൽകുന്നത്.

പ്രാരംഭഘട്ടം എന്നോണം തമിഴ്നാട്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ആണ് അയക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത് സസ്യ ശാസ്ത്ര വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ആണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top