ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

നവംബർ 8, 9, 10, 11 തിയ്യതികളിൽ എടതിരിഞ്ഞിയിൽ നടക്കുന്ന 33-ാം ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ലോഗോ ഡിസൈൻ ചെയ്തത് പവിത്ര ചന്ദ്രനാണ്

എടതിരിഞ്ഞി : 33-ാം ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ നിർവഹിച്ചു. എടതിരിഞ്ഞി എച്ച്.ഡി.പി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പബ്ലിസിറ്റി ചെയർമാൻ ബിനോയ് വി ടി അധ്യക്ഷത വഹിച്ചു. നവംബർ 8,9,10,11 തിയ്യതികളിലാണ് കലോത്സവം.

ഉപജില്ല വിദ്യഭ്യാസ ഓഫീസർ ഡോ. നിഷ എം.സി, സ്കൂൾ മാനേജർ ഭരതൻ കണ്ടേക്കാട്ടിൽ, ജനറൽ കൺവീനർ സീമ കെ.എ, വികസന സമിതി കൺവീനർ ഉല്ലാസ് പി.ജി, പി.ടി.എ പ്രസിഡൻറ് സി.എസ്. സുധൻ, ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ, പബ്ലിസിറ്റി കൺവീനർ ഡോ. മഹേഷ് ബാബു എസ്.എൻ, എ.സി. സുരേഷ്, സന്ദീപ് പോത്താനി തുടങ്ങിയവർ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ലോഗോ ഡിസൈൻ ചെയ്തത് പവിത്ര ചന്ദ്രനാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top