മുരിയാട് പഞ്ചായത്തിൽ ബാർ തുറക്കാനുള്ള നീക്കത്തെ മഹിള കോൺഗ്രസ് ചെറുക്കും

മുരിയാട് : എൽ ഡി എഫ് സർക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ മുരിയാട് പഞ്ചായത്തിൽ പുതിയതായി ബാർ തുറക്കാനുള്ള ശ്രമം നടക്കുന്നതായി മഹിള കോൺഗ്രസ് മുരിയാട് മണ്ഡലം കൺവെൻഷൻ ആരോപിച്ചു. സംസ്ഥാനത്ത് പതിനായിരം പേരിൽ കൂടുതൽ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി ബാറുകൾ അനുവദിക്കാമെന്ന പുതിയ നയത്തിന്‍റെ മറവിലുള്ള ഈ നീക്കത്തെ എന്തു വില കൊടുത്തും ചെറുക്കാനും കൺവെൻഷൻ തീരുമാനിച്ചു.

കൺവെൻഷൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അംബിക മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് ബെൻസി ഡേവിഡ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഐ.ആർ.ജെയിംസ്, റൂറൽ ബാങ്ക് പ്രസിഡന്‍റ് ജോമി ജോൺ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ആനി തോമസ്, ഭാരവാഹികളായ രാജലക്ഷ്മി കുറുമാത്ത്, ഗംഗാദേവി സുനിൽ, മോളി ജേക്കബ്, കെ.വൃന്ദകുമാരി എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Leave a Reply

Top