
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ വിജിലൻസ് അവയർനസ് വീക്ക് ആചരണത്തിന്റെ ഭാഗമായി വാകാതോൺ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുൻപിൽ നിന്ന് ആരംഭിച്ച വാകാതോൺ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി ബാബു കെ തോമസ് ഉദ്ഘാടനം നിർവഹിച്ചു.
ഇരിങ്ങാലക്കുട എസ്.പി.ഓ രമേശ് എം.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പോസ്റ്റൽ ജീവനക്കാർ പങ്കെടുത്ത വാകാതോൺ പ്ലക്കാർഡുകളെത്തി നഗരം പ്രദിക്ഷണം ചെയ്തു. ഒക്ടോബർ 31 മുതൽ നവംബർ ആറാം തീയതി വരെയാണ് വിജിലൻസ് അവയർനസ് വീക്ക് ആചരിക്കുന്നത്. എ.എസ്.പി ലോലിത എം ആന്റണി സ്വാഗതവും, എസ്.പി (ഓ.ടി ആൻഡ് മാർക്കറ്റിംഗ് ) നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda