കൂടൽമാണിക്യം മുക്കുടി നിവേദ്യം – തത്സമയ കാഴ്ചകൾ

ഇരിങ്ങാലക്കുട : മുക്കുടിനിവേദ്യം സേവിക്കാനായി കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. മുക്കുടിനിവേദ്യ വിതരണം നൂറ്റാണ്ടുകളായി ക്ഷേത്രത്തിൽ നടത്തിവരുന്ന അനുഷ്ഠാനച്ചടങ്ങാണ്. പ്രത്യേക പച്ച മരുന്നുകൾ ചേർത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും ഇത് സേവിക്കുന്നവർക്ക് ദരസംബന്ധമായ രോഗങ്ങൾക്ക് ശമനം വരുമെന്നാണ് വിശ്വാസം.

മുക്കുടിക്കുള്ള ഔഷധക്കൂട്ടുകൾ പ്രത്യേക അനുപാതത്തിൽ സമർപ്പിക്കാനുള്ള പരമ്പരാഗത അവകാശം കുമാരനെല്ലൂർ കുട്ടഞ്ചേരി മൂസ്സ് കുടുംബത്തിനാണ്. ഔഷധക്കൂട്ടുകൾ മൂസ്സ് കുടുംബത്തിൽനിന്ന് തലേന്ന് വൈകീട്ട് സമർപ്പിക്കും. പുലർച്ചെ കൊട്ടിലാക്കലിൽ അരച്ചെടുത്ത മരുന്ന് തിടപ്പിള്ളിയിലെത്തിച്ച് മോരിൽ കലർത്തി മുക്കുടിനിവേദ്യമാക്കിയാണ്‌ ഭഗവാനു നിവേദിക്കുക.

മൺകുടുക്കകളിലാണ് മുക്കുടി ദേവന് നിവേദിക്കുന്നത്. ക്ഷേത്രം തന്ത്രി അണിമംഗലം മനക്കാർക്കാണ് മുക്കുടിനിവേദ്യത്തിനുള്ള അവകാശം

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top