പീറ്റർ ജോസഫിന് ലോക ചെസ്സ് ഫെഡറേഷന്‍റെ പരമോന്നത പദവിയായ ഇന്റർനാഷണൽ ആർബിറ്റര്‍ പദവി

ചെസ്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോക ചെസ്സ് ഫെഡറേഷന്‍റെ പരമോന്നത പദവിയായ ഇന്റർനാഷണൽ ആർബിറ്റര്‍ പദവി ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ലഭിച്ചു. ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ കൊടകര ബ്രാഞ്ച് മാനേജർ ആണ് അദ്ദേഹം ഇപ്പോൾ

ഇരിങ്ങാലക്കുട : ചെസ്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോക ചെസ്സ് ഫെഡറേഷന്‍റെ പരമോന്നത പദവിയായ ഇന്റർനാഷണൽ ആർബിറ്റര്‍ പദവി ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റർ ജോസഫിന് ലഭിച്ചു. മൂന്നാമത് ഫിഡേ കോൺഗ്രസിൽ വെച്ചാണ് ഈ പദവി അനുവദിച്ചത്. ഇരുപതോളം ഇന്റർനാഷണൽ ടൂർണമെന്റ്കളിൽ ചീഫ് ആർബിടറായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രമുഖ ചെസ് ടൂർണമെന്റ് കളിൽ ആർബിറ്ററായും കേരള സംസ്ഥാന ചെസ് ടീമിന്റെയും കാലിക്കറ്റ് കെ ടി യു ടീമുകളുടെ സെലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറിയാണ്.

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ കൊടകര ബ്രാഞ്ച് മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു. ചെസ്സ് കളിക്കാരായ ശ്യാം പീറ്റർ, ശരത് പീറ്റർ എന്നിവർ മക്കളാണ്. ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ആളൂർ ബ്രാഞ്ച് മാനേജരായ നന്ദിനി പീറ്റർ ആണ് ഭാര്യ.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top