വേറിട്ട അനുഭവമാക്കി ലഹരി വിരുദ്ധ പ്രതിജ്ഞ

കലാരൂപങ്ങളുടെയും മലയാളത്തനിമയാർന്ന വേഷങ്ങളുടെയും കൂടിച്ചേരലിൽ വേറിട്ട അനുഭവം സമ്മാനിച്ച് മുരിയാട് എ.യു.പി വിദ്യാലയത്തിലെ ലഹരി വിരുദ്ധ പ്രതിജ്ഞ

മുരിയാട് : മുരിയാട് എ.യു.പി വിദ്യാലയത്തിലെ ലഹരി വിരുദ്ധ പ്രതിജ്ഞ കലാരൂപങ്ങളുടെയും മലയാളത്തനിമയാർന്ന വേഷങ്ങളുടെയും കൂടിച്ചേരൽ ജനഹൃദയങ്ങളിൽ വേറിട്ട അനുഭവം ഉളവാക്കി . കുട്ടികൾ,അധ്യാപകർ, പിടിഎ ,എംപി ടി എ അംഗങ്ങൾ, വിവിധ സാമൂഹിക സാംസ്കാരിക അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മുരിയാട് എ.യു. പി വിദ്യാലയത്തിൽ 66 കേരളപ്പിറവി ആഘോഷം കുട്ടികൾക്ക് കണ്ണിനു കുളിർമയായി. കേരള ഉല്പത്തി മുതൽ നാളിതുവരെയുള്ള കേരളത്തനിമ ചേർത്തുവെച്ചതായിരുന്നു ആഘോഷം .കഥകളി തെയ്യം ചെണ്ടമേളം വഞ്ചിപ്പാട്ട് നാടൻപാട്ട് മലയാളിമങ്ക മോഹിനിയാട്ടം, പരശുരാമൻ തുടങ്ങി വിവിധ കലാരൂപങ്ങൾ അണിഞ്ഞൊരുങ്ങി വേദിയെ വർണ്ണാഭമാക്കിയപ്പോൾ കർഷകനും കർഷക സ്ത്രീയും കാഴ്ചക്കാരായി.

യോഗം മുരിയാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ എസ് ഗിരീഷ് അധ്യക്ഷത വഹിച്ച യോഗത്തിന് കെ.ആർ രാമചന്ദ്രൻ സ്വാഗതവും വി.ജെ. ഉഷ ആശംസകളും അർപ്പിച്ചു സംസാരിച്ചു. എം.എൻ. ജയന്തി നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top