ലഹരി വിമുക്തനവകേരളം പദ്ധതിയുടെ ഇരിങ്ങാലക്കുട സബ്ബ് ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു

അക്ഷരമാണ് ലഹരി, അറിവാണ്‌ ലഹരി എന്ന ആശയമുൾക്കൊണ്ട് കുട്ടികൾ ചൊല്ലിയ പ്രതിജ്ഞ എല്ലാവരും ഏറ്റ് ചൊല്ലിയതോടെ കൈകൾ കോർത്ത് മനുഷ്യച്ചങ്ങല യാഥാർത്ഥ്യമായി. തുടർന്ന് നടന്ന സമാപന യോഗത്തിൽ ഫ്ലാഷ് മോബ്, സ്കിറ്റ്, ലഘുനാടകം, കുട്ടികളുടെ പ്രഭാഷണം, എന്നിവയും അരങ്ങേറി

പൂമംഗലം : ലഹരി വിമുക്തനവകേരളം. പദ്ധതിയുടെ ഇരിങ്ങാലക്കുട സബ്ബ് ജില്ലാ തല ഉദ്ഘാടനം പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിർവ്വഹിച്ചു. കൽപറമ്പ് മുതൽ അരിപ്പാലം വരെ ആയിരത്തോളം കുട്ടികളും നൂറുകണക്കിന് രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനികളും അണിനിരന്ന അക്ഷരച്ചങ്ങല – കുട്ടിച്ചങ്ങല ശ്രദ്ധേയമായി.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കത്രീനാ ജോർജ്ജ് അധ്യക്ഷയായിരുന്നു. ഇരിങ്ങാലക്കുട എ.ഇ.ഓ ഡോ. എം.വി. നിഷ, ബി.പി.സി. ഗോഡവിൻ റോഡ്രിഗ്സ്, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ് സ്വാഗതവും കൽപറമ്പ് വടക്കും കര ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top