നഗരസഭ ഹരിത കർമ്മസേന സംഗമത്തിൽ പ്രശംസീയനീയമായ രീതിയിൽ അജൈവമാലിന്യം ശേഖരിച്ചുവരുന്ന ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

ഇരിങ്ങാലക്കുട : നഗരസഭ ഹരിത കർമ്മസേന സംഗമം 1/11/2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ നടന്നു. നഗരസഭ വൈസ് ചെയർമാൻ ശ്രീ ടി.വി.ചാർളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർ പേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രശംസീയനീയമായ രീതിയിൽ അജൈവമാലിന്യം ശേഖരിച്ചുവരുന്ന ഹരിത കർമ്മ സേനാംഗങ്ങളെ അഭിനന്ദിച്ചു.

ആശംസകളർപ്പിച്ച് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ അംബിക പള്ളിപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ സി.സി ഷിബിൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ.ജീഷ ജോബി, വാർഡു കൗൺസിലറന്മാരായ അവിനാശ് ഒഎസ്, കെ.ആർ. വിജയ. സന്തോഷ് ബോബൻ, അഫോൻസ തോമസ്, പിടി ജോർജ്ജ് നവകേരളം റിസോഴ്സ് പേഴ്സൺ ശുചിത്വ മിഷൻ പ്രോഗ്രാം മാനേജർ രജനീഷ് രാജൻ, കെൽട്രോൺ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ സജിത്ത് എന്നിവർ ആശംസകളർപ്പിച്ചു.

യോഗത്തിന് വികസന കാര്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ, സ്വാഗതവും നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്സ് നന്ദിയും പറഞ്ഞു. യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും ഹരിത കർമ്മ സേനാംഗങ്ങളുടെ കലാപരിപാടികളോടെ യോഗം അവസാനിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top