മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളും സെന്റ്‌ സേവിയേഴ്‌സ് എൽ.പി സ്കൂളും സംയുക്തമായി ലഹരി ഉപയോഗത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്തു

സ്കൂൾ അങ്കണം തൊട്ട് മാപ്രാണം കപ്പേള വരെ അണിനിരന്ന മനുഷ്യച്ചങ്ങലയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും അണിനിരന്നു

മാപ്രാണം : ലഹരി ഉപയോഗത്തിനെതിരെ മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളും സെന്റ്‌ സേവിയേഴ്‌സ് എൽ.പി സ്കൂളും സംയുക്തമായി മനുഷ്യച്ചങ്ങല തീർത്തു. സ്കൂൾ അങ്കണം തൊട്ട് മാപ്രാണം കപ്പേള വരെ അണിനിരന്ന മനുഷ്യച്ചങ്ങലയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും അണിനിരന്നു.

സ്കൂൾ മാനേജർ ഫാ. ജോയ് കടമ്പാട്ട് ചണ്ഡാങ് ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടൻ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബാബു പി.എ സ്വാഗതവും, ഹൈസ്കൂൾ എച്ച്.എം ബെഞ്ചമിൻ എം എസ് യോഗത്തിൽ നന്ദിയും പറഞ്ഞു.

സമാധാനത്തിന്റെ പ്രതീകമായി വെള്ളരി പ്രാവിനെ സ്കൂൾ മാനേജർ ആകാശത്തിലേക്ക് പറത്തിവിട്ടു. തുടർന്ന് ചുവപ്പും വെള്ളയും ബലൂണുകൾ ആകാശത്തെക്കു ഉയർത്തി വിട്ടു. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അതിനുശേഷം കപ്പേള ജംഗ്ഷനിൽ വിദ്യാർഥികൾ അണിനിരന്ന ഫ്ലാഷ് മോബും സ്കിറ്റും അരങ്ങേറി.

Leave a comment

Top