ശാന്തിനികേതനിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു, മൈ റേഡിയോ എഫ്.എം സ്കൂൾ ക്ലബ്ബ് രൂപികരിച്ചു

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു.
വിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയവുമായി മൈ റേഡിയോ എഫ്.എം സ്കൂൾ ക്ലബ്ബ് രൂപികരിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സ്കൂൾ മാനേജർ പ്രൊഫ. ഡോ. എം.എസ്. വിശ്വനാഥൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ വിദ്യാർത്ഥികൾക്ക് കേരളപ്പിറവി സന്ദേശം കൈമാറി. സ്കൂൾ ചെയർമാൻ വിഘ്നേശ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

വിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയവുമായി മൈ റേഡിയോ എഫ്. എം.ന്റെ സ്കൂൾ ക്ലബ്ബ് രൂപീകരണം ക്യാമ്പസ് കോ-ഓർഡിനേറ്റർ നിഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായി അക്ഷയ് പി. അനന്തൻ, വൈഗ വി.എസ്. എന്നിവരെ തെരഞ്ഞെടുത്തു.

തുടർന്ന് വിദ്യാർത്ഥികൾ കേരളതനിമയാർന്ന പരിപാടികൾ അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് സജിത അനിൽകുമാർ , കൺവീനർ കെ.സി. ബീന, ജോ. കൺവീനർ സബ്ന സത്യൻ, കെ.വി. റെനിമോൾ, വി.എസ്. നിഷ, അമൃത എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top