മുരിയാട് ഗ്രാമപഞ്ചായത്തിലെ ഊരകം സ്മാർട്ട് അംഗനവാടി നാടിന് സമർപ്പിച്ചു

മുരിയാട് : ടി എൻ പ്രതാപൻ എംപിയുടെ പ്രാദേശിക ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ10.3 ലക്ഷം രൂപയും, മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച ഊരകം സ്മാർട്ട് അംഗനവാടി നാടിന് സമർപ്പിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ തൊണ്ണൂറ്റി ഒമ്പതാം നമ്പർ സ്മാർട്ട് അംഗനവാടി ടി എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം യോഗത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലളിത ബാലൻ മുഖ്യാതിഥി ആയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ യു വിജയൻ,ബ്ലോക്ക് പഞ്ചായത്തംഗം മിനിവരിക്കശ്ശേരി, ഗ്രാമപഞ്ചായത്തംഗം മനീഷ മനീഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപിള്ളി, മുൻ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ തേറാട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് തോകലത്ത് , മണി സജയൻ, സേവിയർ ആളുക്കാരൻ, ഐസി ഡി എസ് സൂപ്പർവൈസർ എൻസാ എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top