യുവാക്കളിലും വിദ്യാർത്ഥികളിലും രംഗകലാവബോധം വളർത്തുക എന്ന ലക്ഷ്യമിട്ട് ഡോക്ടർ കെ.എൻ പിഷാരടി സ്മാരക കഥകളി ക്ലബ് നവംമ്പർ 5,6 തിയതികളിലായി ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ‘കഥകളിയരങ്ങുകൾ’ സംഘടിപ്പിക്കുന്നു

യുവാക്കളിലും വിദ്യാർത്ഥികളിലും രംഗകലാവബോധം വളർത്തുക എന്ന ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ് വിവിധപദ്ധതികൾ ആസൂത്രണം ചെയ്യുന്നു. അതിന്റെ ആദ്യപടിയായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജുമായി ചേർന്നുകൊണ്ട് ഈവരുന്ന നവംമ്പർ 5,6 തിയതികളിലായി ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ‘കഥകളിയരങ്ങുകൾ’ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : നവംമ്പർ 5ന് ഉച്ചയ്ക്ക് 2.30ന് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാദർ ഡോക്ടർ ജോളി ആൻഡ്രൂസ് ആട്ടവിളക്കിന് തിരികൊളുത്തി ആരംഭിക്കുന്ന സമ്മേളനത്തിൽ കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരി അദ്ധ്യക്ഷതവഹിക്കും. നടനകൈരളി ചെയർമാൻ വേണുജി ഉദ്ഘാടനം ചെയ്യും. കോളേജ് അദ്ധ്യാപകരായ ഡോക്ടർ ബി.പി.അരവിന്ദ് അസിസ്റ്റൻറ് പ്രൊഫസർ മുവിഷ് മുരളി എന്നിവർ ആശംസകൾ പറയും. കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ് തമ്പാൻ നന്ദിയും പ്രകാശിപ്പിക്കും.

തുടർന്ന് 3.30ന് പീശപ്പിള്ളി രാജീവനും സംഘവും അവതരിപ്പിക്കുന്ന കഥകളിപരിചായകം ഉണ്ടായിരിക്കും.

വൈകിട്ട് 5ന് അകാലത്തിൽ നിര്യാതനായ കഥകളി നടനും ഉണ്ണായി വാരിയർ സ്മാരക കലാനിലയം അദ്ധ്യാപകനുമായിരുന്ന കലാനിലയം ഗോപിനാഥനെ അനുസ്മരിച്ചുകൊണ്ട് ജയന്തി ദേവരാജ് പ്രഭാഷണം ചെയ്യും.

തുടർന്ന് ‘ഒരുകൂട്ടം കളി ആസ്വാദകരുടെ’ സഹകരണത്തോടെ അവതരിപ്പിക്കുന്ന കിർമ്മീരവധം കഥകളിയിൽ പ്രിയ നമ്പൂതിരി ധർമ്മപുത്രരായും, ഇന്ദുജ ചെറൂളിയിൽ പാഞ്ചാലിയായും, വിജയൻ പിണക്കാമറ്റം ധൗമ്യനായും, ജാതവേദ് പുല്ലൂർ സൂര്യനായും, ശ്രീകാന്ത് അവണാവ് ശ്രീകൃഷ്ണനായും, കലാകേന്ദ്രം ബാലു എം നായർ സുദർശനമായും വേഷമിടും. വേങ്ങേരി നാരായണൻ, അഭിജിത്ത് വർമ്മ എന്നിവർ സംഗീതത്തിലും, കലാമണ്ഡലം രവിശങ്കർ ചെണ്ടയിലും, കലാമണ്ഡലം വൈശാഖ് മദ്ദളത്തിലും അകമ്പടിയേകും. കലാനിലയം പ്രശാന്ത്, കലാമണ്ഡലം നിഖിൽ എന്നിവർ ചുട്ടി കുത്തും.

നവംബർ 6 ഞായറാഴ്ച ‘കഥകളിവിചാരം’ വാർഷികാഘോഷങ്ങളുടെഭാഗമായി കാലത്ത് 10ന് പ്രിയ കോടനാട്, രജിത നരിപ്പറ്റ, ശ്രീകാന്ത് അവണാവ് എന്നിവർ തോടയം അവതരിപ്പിക്കും. തുടർന്ന് സീതാസ്വയംവരം കഥകളി അരങ്ങേറും. കോട്ടയ്ക്കൽ കേശവൻ കുണ്ടലായർ പരശുരാമനായും രശ്മി വാര്യർ ശ്രീരാമനായും ശശികുമാർ ദശരഥനായും രാധ ജയൻ സീതയായും ഹരികേദാർ മേലേടം ലക്ഷ്മണനായും വേഷമിടും. ഉച്ചയ്ക്ക് 12.45ന് കിർമ്മീരവധം (ലളിത-പാഞ്ചാലി) കഥകളി അരങ്ങേറും. കലാമണ്ഡലം സാജൻ ലളിതയായും, ഇന്ദുജ ചെറുളിയിൽ പാഞ്ചാലിയായും വേഷമിടും.

ഉച്ചയ്ക്ക് 2.45ന് രാജസൂയം കഥകളി അരങ്ങേറും. കോട്ടയ്ക്കൽ ദേവദാസ് ജരാസന്ധനായും, കലാനിലയം ശ്രീജിത്ത് സുന്ദരൻ കൃഷ്ണബ്രാഹ്മണനായും, കലാമണ്ഡലം വിപിൻ ശങ്കർ ഭീമബ്രാഹ്മണനായും, വിഷ്ണു വെള്ളയ്ക്കാട് അർജുനബ്രാഹ്മണനായും,ഗായത്രി ചെറൂളിയിൽ കൃഷ്ണനായും, സാവേരി മേലേടം ഭീമനായും, ദേവദത്തൻ പുല്ലൂർ അർജുനനായും, കലാമണ്ഡലം ഹരിനാരായണൻ ശിശുപാലനായും വേഷമിടും.

കലാമണ്ഡലം വിനോദ്, കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ, സദനം സായി കുമാർ, ആരുണി മാടശ്ശേരി, മിഥില മാടശ്ശേരി, ശ്രീദേവൻ ചെറുമിറ്റം എന്നിവർ സംഗീതത്തിലും, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടയ്ക്കൽ വിജയരാഘവൻ, കലാമണ്ഡലം നിതിൻ കൃഷ്ണ എന്നിവർ ചെണ്ടയിലും, കലാമണ്ഡലം വേണുഗോപാൽ, സദനം ഭരതരാജൻ, ബിജു ആറ്റുപുറം, കലാമണ്ഡലം വിഷ്ണു, സദനം ശിവജിത് എന്നിവർ മദ്ദളത്തിലും അകമ്പടിയേകും. കലാമണ്ഡലം ബാലൻ, കലാനിലയം പ്രശാന്ത്, കലാമണ്ഡലം നിഖിൽ, എന്നിവർ ചുട്ടികുത്തും.

രണ്ടുദിവസങ്ങളിലായി നടക്കുന്ന കളിയരങ്ങിന് ഊരകം നാരായണൻ, നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി, ശ്യാം മനോഹർ എന്നിവരാണ് അണിയറകലാകാരന്മാർ. രംഗഭൂഷ ഇരിങ്ങാലക്കുട രണ്ടുദിവസത്തെ കളിയരങ്ങിനും ചമയം ഒരുക്കുന്നു. ദ്വിദിനകളിയരങ്ങിന് സ്ക്രീനിൽ തൽസമയവിവരണം നല്കുന്നത് ദിലീപ് കുമാർ കൊടുങ്ങല്ലൂർ ആണ്.

ക്രൈസ്റ്റ് കോളേജ് ഐ.ക്യു.എ.സി കോൺഫറൻസ് ഹാളിൽ ചേർന്ന പത്രസമ്മേളനത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഫാദർ ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, അസിസ്റ്റൻറ് പ്രൊഫസർ മുവിഷ് മുരളി, ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ് സെക്രട്ടറി, രമേശൻ നമ്പീശൻ, ട്രഷറർ പി എൻ ശ്രീരാമൻ, എക്സിക്യൂട്ടീവ് അംഗം പ്രദീപ് നമ്പീശൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top