
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവ് നവീകരണ പ്രവർത്തനങ്ങൾക്കായി ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് 45 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും നൽകുമെന്ന് പ്രഖ്യാപിച്ചു.
കൂടൽമാണിക്യം ദേവസ്വത്തിന്റെ തണ്ടിക പുറപ്പാടിനോടനുബന്ധിച്ച് പോട്ട കച്ചേരി പറമ്പിൽ വെച്ചു നടന്ന യോഗത്തിലാണ് അദ്ദേഹം നവീകരണത്തിന് വേണ്ടി തുക അനുവദിച്ചത്. തുക അനുവദിച്ചതിന് കൂടൽമാണിക്യം ദേവസ്വത്തിന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്ന തായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda
Leave a comment