ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ASISC കൾച്ചറൽ ഫെസ്റ്റ് നവംബർ 1 ന്

തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള 25 ഓളം വിദ്യാലയങ്ങളിലെ മുന്നൂറോളം കുട്ടികൾ കലാപ്രകടനങ്ങളിൽ പങ്കെടുക്കും. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ നാലു വേദികളിൽ 17 ഓളം മത്സരങ്ങൾ നടക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ASISC കൾച്ചറൽ ഫെസ്റ്റ് നവംബർ 1 ന് നടക്കും. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള 25 ഓളം വിദ്യാലയങ്ങളിലെ മുന്നൂറോളം കുട്ടികൾ കലാപ്രകടനങ്ങളിൽ പങ്കെടുക്കും. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ നാലു വേദികളിൽ 17 ഓളം മത്സരങ്ങൾ നടക്കും.

തൃശ്ശൂർ സൂപ്രണ്ട് ഓഫ് പോലീസ് ഐശ്വര്യ ഡോൺഗ്രേ ഐ.പി.എസ് ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. നഞ്ചിയമ്മ മുഖ്യാതിഥി ആയിരിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, എ.എസ്.ഐ.എസ്.സി റീജിയണൽ പ്രസിഡന്റ് ഫാദർ വർഗീസ് ഇടത്തിച്ചിറ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ റെക്ടർ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, ഐ.സി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ ഫാദർ മനു പീടികയിൽ, അഡ്മിനിസ്ട്രേറ്റർ ഫാദർ ജോയൻ മുളവരിക്കൽ, പി.ടി.എ പ്രസിഡണ്ട് ശിവപ്രസാദ്, സ്കൂൾ കോഡിനേറ്റർ ബിന്ദു സ്കറിയ, പ്രോഗ്രാം കോഡിനേറ്റർ രാധിക വി.ബി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.

ഇരിങ്ങാലക്കുട ആർ.ഡി.ഓ ഷാജി കെ.എം ചൊവാഴ്ച വൈകിട്ട് നാല് മണിക്ക് സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ റെക്ടർ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, ഐ.സി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ ഫാദർ മനു പീടികയിൽ, പ്രോഗ്രാം കോഡിനേറ്റർ രാധിക വി.ബി, പി.ടി.എ പ്രസിഡണ്ട് ശിവപ്രസാദ്, എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top